മോഹൻലാലിന്റെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയ്ക്ക് ഗൾഫ് മലയാളികളുടെ സംഗീതോപഹാരം

നടൻ മോഹൻലാലിന്റെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയ്ക്കായുള്ള ഗൾഫ് മലയാളികളുടെ സംഗീതോപഹാരം നാളെ പ്രകാശനം ചെയ്യും. ജിമിക്കി കമ്മൽ എന്ന പേരിട്ട ഈ പ്രത്യേക ഗാനമാണിത്. മിഡിൽഈസ്റ്റ് മലയാളികളുടെ നമ്പർ വൺ ഫേയ്‌സ്ബുക്ക് പേജായ, ജയ്ഹിന്ദ് ടി വി മിഡിൽഈസ്റ്റ് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്യുക. യുഎഇയിലെ മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റും ലാൽ കെയേഴ്‌സും പാർസ് ഫിലിംസും ഹിറ്റ് എഫ് എം റേഡിയോയുമായും സഹകരിച്ചാണിത്. യുഎഇ-യിൽ ചിത്രീകരിച്ച ഈ ആവേശ ഗാനം , നാളെ രാവിലെ ഇന്ത്യൻ സമയം പത്തിന് റീലീസ് ചെയ്യും.

Social Icons Share on Facebook Social Icons Share on Google +