മാരുതി സുസുകി ഇന്ത്യയുടെ വില്പന ശൃംഖല ഇനി മാരുതി സുസുകി അരീന എന്നറിയപ്പെടും

മാരുതി സുസുകി ഇന്ത്യയുടെ വില്പന ശൃംഖല ഇനി മാരുതി സുസുകി അരീന എന്നറിയപ്പെടും. രാജ്യത്തെ മാരുതിയുടെ 2050ൽ പരം ഡീലർഷിപ്പുകൾക്ക് അരീന എന്ന് പുനർനാമകരണം ചെയ്യും.

മാരുതി സുസുകി ഇന്ത്യയുടെ വില്പനശൃംഖല ഇനി മാരുതി സുസുകി അരീന എന്നറിയപ്പെടും. കമ്പനിയുടെ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മാരുതിയുടെ പുതിയ നീക്കം. നേരത്തെ പ്രീമിയം വാഹനങ്ങൾക്കായി പ്രീമിയം വില്പന ശൃംഖലയായ നെക്‌സ മാരുതി കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ 2050ൽ പരം ഡീലർഷിപ്പുകൾ അരീന എന്ന് പുനർനാമകരണം ചെയ്യുന്നത്. ഈ ധനകാര്യവർഷംതന്നെ ഇതിൽ 80 ഔട്ട്ലെറ്റുകളുടെ രൂപവും ഭാവവും മാറി അരീന എന്ന പേരിലേക്കു മാറ്റുമെന്ന് കമ്പനി അറിയിച്ചു.യുവാക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഔട്ട്ലെറ്റുകളുടെ ഇൻറീരിയർ, എക്സ്റ്റീരിയർ ഡിസൈനുകൾ പുതിയ രൂപത്തിലേക്കു മാറ്റും.
മാരുതി സുസുകി അരീന, നെക്‌സ, കൊമേഴ്‌സൽ, ട്രൂ വാല്യൂ എന്നിങ്ങനെ നാല് റീട്ടെയ്ൽ ചെയ്‌നുകളാണ് മാരുതിക്കുള്ളത്.

Social Icons Share on Facebook Social Icons Share on Google +