നിരോധിച്ച കറൻസി നോട്ടുകൾ മാറിയെടുക്കാൻ ഇനി അവസരമുണ്ടാകില്ലെന്നു കേന്ദ്ര ധനമന്ത്രാലയം

നിരോധിച്ച കറൻസി നോട്ടുകൾ മാറിയെടുക്കാൻ ഇനി അവസരമുണ്ടാകില്ലെന്നു കേന്ദ്ര ധനമന്ത്രാലയം. 15.44 ലക്ഷം കറൻസിയിൽ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐയുടെ പ്രസ്താവനയെ തുടർന്നാണു കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കിയത്.

നിരോധിച്ച കറൻസി നോട്ടുകൾ മാറിയെടുക്കാൻ ഇനി അവസരമുണ്ടാകില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. അച്ചടിച്ച പഴയ 500, 1000 രൂപാ നോട്ടുകളിൽ 90 ശതമാനവും തിരിച്ചെത്തിയതിനാൽ ഇനി നോട്ട് മാറിയെടുക്കുന്നതിനായി മറ്റു സംവിധാനങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. ആകെ 15.44 ലക്ഷം കറൻസിയിൽ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐയുടെ പ്രസ്താവനയെത്തുടർന്നാണു കേന്ദ്ര സർക്കാർ നിലപാടു വ്യക്തമാക്കിയത്. നോട്ട് മാറാൻ ഇനിയും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്കു പല കത്തുകളും വന്നിരുന്നു. എന്നാൽ ഇതുവരെ പഴയ നോട്ടുകൾ മാറിയെടുക്കാത്തവർക്കു മുൻപിൽ ഒരു വഴിയുമില്ലെന്ന് അധികൃതർ പറയുന്നു. വീടുകളിലുണ്ടായിരുന്ന വലിയ നോട്ടുകൾ ഭൂരിഭാഗവും എത്തി. അവശേഷിക്കുന്ന ഒരു ശതമാനം 1000, 500 രൂപാ നോട്ടുകൾ ഇനി തിരികെ എത്തുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

Social Icons Share on Facebook Social Icons Share on Google +