പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി; വില വർദ്ധന അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ.

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില 7.41 രൂപയും സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ 75 രൂപ 30 പൈസയും കൂട്ടി. കൂട്ടിയ വില ഇന്നലെ അർദ്ധരാത്രി തന്നെ പ്രാബല്യത്തിൽ വന്നു. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില 487 രൂപ 18 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 597 രൂപ 50 പൈസയുമായി. എല്ലാ മാസവും വില വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വില വർദ്ധന.

Topics:
Social Icons Share on Facebook Social Icons Share on Google +