ആദ്യ ഉഭയകക്ഷി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഉഭയകക്ഷി ചർച്ചകൾക്കായി അയൽരാജ്യമായ മ്യാൻമറിൽ എത്തി. സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ടാണ് സന്ദർശനം. രോഹിങ്ക്ൻ മുസ്ലീംങ്ങളുടെ പാലായന വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിൽ വിഷയമാകും.

ചൈനീസ് നഗരമായ ഷിയാമെനിൽ നടന്ന ബ്രിക്‌സ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് മോദി മ്യാൻമറിൽ എത്തിയത്. മ്യാൻമർ സന്ദർശനം ആരംഭിക്കുന്നതിൻറെ ഭാഗമായി നയി പിതോയിൽ ലാൻഡ് ചെയ്തു. സന്ദർശനത്തിൻറെ ഭാഗമായി നിരവധി പരിപാടികളിൽ പങ്കെടുക്കും.അതേസമയം മ്യാൻമർ പ്രസിഡൻറ് ടിൻ ചോ നടത്തുന്ന വിരുന്നിൽ പങ്കെടുത്ത മോദി അദ്ദേഹവുമായി ചർച്ച നടത്തി. സുരക്ഷാ, ഭീകരവിരുദ്ധപ്രവർത്തനം, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, സംസ്‌കാരം എന്നീ വിഷയങ്ങളെക്കുറിച്ച് സ്റ്റേറ്റ് കൗൺസിലർ ഓംഗ് സാൻ സൂക്കിയുമായി ഇന്നു ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ചർച്ച ഉതകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രോഹിങ്ക്ൻ മുസ്ലീംങ്ങളുടെ പാലായന വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിൽ വിഷയമാകും.

മ്യാൻമറീസ് പൈതൃക നഗരമായ ബഗാൻ മോദി സന്ദർശിച്ചേക്കും. ഭൂകന്പത്തിൽ നാശനഷ്ടം സംഭവിച്ച ബഗാനിലെ ആനന്ദ അന്പലത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആണ് പുനരുദ്ധരാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഭൂകന്പത്തിൽ കേടുപാടുകൾ സംബന്ധിച്ച മ്യാൻമറിലെ നിരവധി പഗോഡകളും ചുവർചിത്രങ്ങളും എഎസ്‌ഐയുടെ നേതൃത്വത്തിൽ പുനരുദ്ധാരണം ചെയ്യുന്നുണ്ട്.

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി 2014 ൽ മ്യാൻമർ സന്ദർശിച്ചിട്ടുണ്ട്. മ്യാൻമർ പ്രസിഡൻറും സൂക്കിയും കഴിഞ്ഞവർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. മ്യാൻമറുമായി ഇന്ത്യ 1,640 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്.

Social Icons Share on Facebook Social Icons Share on Google +