വിവാദച്ചുഴിയിൽപ്പെട്ട് പഹലജ് നിഹലാനിയുടെ ജൂലി-2

വിവാദച്ചുഴിയിൽപ്പെട്ട് പഹലജ് നിഹലാനിയുടെ ജൂലി2. ഗ്ലാമർ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ജൂലി വിതരണത്തിനെത്തിക്കുന്നത് നിരവധി സിനിമകൾ സെൻസറിംഗ് ചെയ്ത് വാർത്തകളിൽ നിറഞ്ഞ പഹ്ലെജ് നിഹ്ലാനിയാണ്. റായ് ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപക് ശിവദാസാണ്.

ഇന്ത്യൻ സംസ്‌കാരത്തിന് ചേർന്നതല്ല തുടങ്ങി കാരണങ്ങൾ നിരത്തി നിരവധി സിനിമകൾക്കു മേൽ കത്തി വച്ച സെൻസർ ബോർഡ് മുൻ അധ്യക്ഷൻ പഹലജ് നിഹലാനി ഇറോട്ടിക്ക് ത്രില്ലറുമായെത്തുന്നു. ഗ്ലാമറിന്റെ അതിപ്രസരമുള്ള ജൂലി2 എന്ന പുതിയ ചിത്രവുമായാണ് പഹലജ് നിഹലാനി എത്തുന്നത്. ദീപക് ശിവദാസ് സംവിധാനം ചെയ്ത് ലക്ഷ്മി റായ് നായികയാകുന്ന ജൂലി ടു വിതരണം ചെയ്യുന്നത് പഹലജ് നിഹലാനിയാണ്. ഉഡ്താ പഞ്ചാബ് അടക്കം നിരവധി സിനിമകളിലെ രംഗങ്ങൾ വെട്ടിമാറ്റിയ ആളാണ് പഹ്ലജ് നിഹ്ലാനി.
ഇത്തരത്തിൽ സിനിമയിൽ സദാചാര പൊലീസിങ് നടപ്പാക്കിയ നിഹലാനി ജൂലി ടുവിന്റെ വിതരണം ഏറ്റെടുത്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

സെൻസർ ബോർഡ് അധ്യക്ഷനായിരിക്കെ നിഹലാനിയുടേത് കപടനിലപാടായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ജൂലി ടുവിൽ നീക്കം ചെയ്യേണ്ട രംഗങ്ങൾ ഒന്നുമില്ലെന്നാണ് നിഹലാനി പറയുന്നത്. ഒംകാരാ , ഗാങ്‌സ് ഒഫ് വാസിപ്പൂർ , തുടങ്ങിയ ചിത്രങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ചതിനെതിരെ പഹലാജ് നിഹലാനി രംഗത്തെത്തിയിരുന്നു.

ഹോളിവുഡ് ചിത്രങ്ങളും നിഹലാനിയുടെ സദാചാര നിലപാടുകൾക്ക് ഇരയായിട്ടുണ്ട്. ഹോളിവുഡ് ഇറോക്ടിക് ത്രില്ലർ 50 ഷെയ്ഡ്‌സ് ഓഫ് ഗ്രേയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജെയിംസ് ബോണ്ട് ചിത്രം സെപ്ട്രയിലെ ചുംബനരംഗങ്ങളും പഹലാജ് നിഹലാനി സെൻസർ ബോർഡ് അധ്യക്ഷനായിരിക്കെ നീക്കം ചെയ്തു. നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു. നാട്ടിൻപുറത്തുനിന്നെത്തി ബോളിവുഡിൽ നായികയാകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം. കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷത്തിൽ ലക്ഷ്മി റായ് എത്തുന്ന ചിത്രമാണ് ജൂലി 2.

Social Icons Share on Facebook Social Icons Share on Google +