ഭീകരതയോടുള്ള സമീപനം പാകിസ്ഥാൻ മാറ്റണമെന്ന് അമേരിക്ക

ഭീകരതയോടുള്ള സമീപനം പാകിസ്ഥാൻ മാറ്റണമെന്ന് അമേരിക്ക. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഭീകര സംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക പറയുന്നു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നിർദ്ദേശം.

സ്വന്തം മണ്ണിൽനിന്നു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരായ സമീപനത്തിൽ പാകിസ്ഥാൻ മാറ്റം വരുത്തേണ്ടതുണ്ട്. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, മേഖലയിലെ സുരക്ഷയ്ക്കു ഭീഷണിയുയർത്തുന്ന ഭീകര സംഘടനകൾക്കെതിരേ പാകിസ്ഥാൻ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്- സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് വ്യക്തമാക്കി.

നേരത്തെ, താലിബാൻ, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തോയ്ബ, അൽക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞാണു ബ്രിക്‌സ് ഉച്ചകോടിയിൽ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരേ സംയുക്ത പ്രമേയം പാസാക്കിയത്. ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഭീകര സംഘടനകൾക്കെതിരേ പ്രമേയം പാസാക്കാൻ കാരണമായത്. ചൈനയുടെ എതിർപ്പ് ഇക്കാര്യത്തിൽ ഉച്ചകോടിക്ക് മുൻപേ ഉയർന്നിരുന്ന എന്നതിനാൽ പ്രമേയം ഇന്ത്യയുടെ നയതന്ത്ര വിജയമായി. ഉച്ചകോടിയിൽ പാക് ഭീകരവാദം ഉന്നയിക്കുന്നതിനെ ചൈന നേരത്തെ എതിർത്തിരുന്നു. ഐഎസ് ഉൾപ്പടെയുള്ള ഭീകര സംഘടനകളുടെ പ്രവർത്തനം ലോക സമാധാനത്തിന് ഭീഷണിയാണെന്നാണ് നേതാക്കൾ പാസാക്കിയ പ്രമേയത്തിൽ പറയുന്നത്.

Topics: ,
Social Icons Share on Facebook Social Icons Share on Google +