രവീന്ദ്ര ജഡേജയെ പിന്തള്ളി ടെസ്റ്റ് റാങ്കിംഗിൽ ജെയിംസ് ആൻഡേഴ്‌സൺ വീണ്ടും ഒന്നാം സ്ഥാനത്ത്

ടെസ്റ്റ് റാങ്കിംഗിൽ ഇംഗ്ലീഷ് പേസർ വീണ്ടും ജെയിംസ് ആൻഡേഴ്‌സൺ ഒന്നാമതെത്തി. ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ മറികടന്നാണ് ആൻഡേഴ്‌സൺ ബൗളർമാരിലെ ഒന്നാംസ്ഥാനക്കാരനായത്. 500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇംഗ്ലിഷ് ബൗളർ എന്ന നേട്ടം കുറിച്ചതിനു പിന്നാലെയാണ് ഇത്.

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റിലെ ഏഴു വിക്കറ്റ് പ്രകടനമാണ് ആൻഡേഴ്‌സണെ ബൗളിംഗിൽ ഒന്നാം റാങ്കുകാരനാക്കിയത്. 20.1 ഓവറിൽ 42 റൺസ് മാത്രം വിട്ടുകൊടുത്താണ് ആൻഡേഴ്‌സൺ രണ്ടാം ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റുകൾ പിഴുതത്. ഒന്നാം ഇന്നിംഗ്‌സിൽ ആൻഡേഴ്‌സൺ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആൻഡേഴ്‌സന്റെക കരിയറിലെ മികച്ച പ്രകടനമാണിത്.

500 ടെസ്റ്റ് വിക്കറ്റുകൾ എന്ന മാജിക് സംഖ്യയിലെത്തുന്ന ആദ്യ ഇംഗ്ലിഷ് ബൗളർ എന്ന നേട്ടവും കഴിഞ്ഞ ടെസ്റ്റിൽ ആൻഡേഴ്‌സൺ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിന്റെൽ രണ്ടാം ദിവസമായിരുന്നു ആൻഡേഴ്‌സന്റെന നേട്ടം. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ ഇൻസ്വിംഗറിൽ വീഴ്ത്തിയാണ് ആൻഡേഴ്‌സൺ 500 ക്ലബിൽ അംഗത്വമെടുത്തത്.  500 വിക്കറ്റ് ക്ലബിൽ ഇപ്പോൾ ആൻഡേഴ്‌സണെയും ചേർത്ത് ആറുപേർ മാത്രമാണുള്ളത്.

Social Icons Share on Facebook Social Icons Share on Google +