ബാഡ്മിന്റൺ അസോസിയേഷന്റെ ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രകാശ് പദുക്കോണിന്

ബാഡ്മിന്റൺ അസോസിയേഷന്റെ ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രകാശ് പദുക്കോണിന്. കൊച്ചിയിൽ നടക്കുന്ന ബി ഡബ്ല്യു എഫ് വേൾഡ് സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ, അസോസിയേഷൻ പ്രസിഡന്റ് ഹിമാനന്ത ബിശ്വാ ശർമ്മയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇനി മുതൽ ദേശീയ മത്സരങ്ങളിൽ മുതർന്ന താരങ്ങൾ പങ്കെടുക്കണമെന്ന മാനദണ്ഡം കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണയായി വിദേശത്ത് ബാഡ്മിന്റൺ മത്സരങ്ങളിൽ പങ്കെടുക്കുന്ന മുതിർന്ന താരങ്ങൾ ദേശീയ മത്സരങ്ങളിൽ കളിക്കാറില്ല. രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങളിലെ തിരക്കും കൂടാതെ പരിക്കുമാണ് മത്സരങ്ങളിൽ പങ്കെടുക്കാതാതിരിക്കാനുള്ള കാരണമായി വരുന്നത്. എന്നാൽ ഇനി മുതൽ അതിന് മാറ്റം വരുത്താനാണ് അസോസിയേഷന്റെ തീരുമാനം. മുതിർന്ന താരങ്ങൾ എല്ലാം ദേശീയ മത്സരങ്ങളിൽ നിർബന്ധമായി പങ്കെടുക്കണം. നവംബറിൽ നാഗ്പൂരിൽ നടക്കുന്ന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ രാജ്യത്തെ സൈനയും സിന്ധുവും ഉൾപ്പെടെയുള്ള താരങ്ങൾ തയ്യാറായിട്ടുണ്ടെന്ന് കൊച്ചിയിൽ വിളിച്ച ചേർത്ത് വാർത്താസമ്മേളനത്തിൽ ഹിമാനന്ത ബിശ്വാ ശർമ്മ പറഞ്ഞു . ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസകാരവും വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. പ്രകാശ് പദുക്കോണിനാണ് പത്തുലക്ഷം രൂപയുടെ പുരസ്‌കാരം ലഭിക്കുക.

രാജ്യത്തെ അഞ്ച് സ്ഥലങ്ങളിൽ അഞ്ച് ബാഡ്മിന്റൺ ട്രെയിനിങ് കേന്ദ്രങ്ങൾ ആരംഭിക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള തയ്യാറാകുന്ന ഏത് സംസ്ഥാനത്തും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഹിമാനന്ത ബിശ്വാ ശർമ്മ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +