ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ, പോരാട്ടം ശ്രദ്ധേയമാകുന്നു

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നൊരു ചിത്രമാണ് പോരാട്ടം. ബിലഹരി കെ രാജാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. നവജിത് നാരായൺ, ഷാലിൻ സോയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാൻ ബി ഇൻഫോടെയ്മെന്റ് ബാനറിൽ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷാലിൻ സോയ പ്രധാന കഥാപാത്രമായിയെത്തുന്ന ചിത്രത്തിൽ മറ്റെല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നവജിത് നാരായൺ നാടക വേദികളിലെ ശ്രദ്ധേയ സാനിധ്യമാണ്. കൂടാതെ മഞ്ജു വാര്യർ കമല സുരയ്യ ആയി എത്തുന്ന കമൽ ചിത്രം ആമിയിൽ ചങ്ങമ്പുഴയുടെ വേഷം കൈകാര്യം ചെയ്യുന്നതും നവജിതാണ്.

എഴുതി തിട്ടപ്പെടുത്തിയ തിരക്കഥ അവകാശപ്പെടാനില്ലാത്ത ചിത്രത്തിന് സംവിധായകന്റെ ദീർഘവീക്ഷണവും സഹപ്രവർത്തകരുടെ ആശയങ്ങളുമാണ് അടിത്തറയായിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മുജീബ് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +