അബുദാബിയിൽ സ്‌കൂൾ ബസുകൾക്ക് പുതിയ നിയമാവലി പ്രഖ്യാപിച്ചു

അബുദാബിയിൽ സ്‌കൂൾ ബസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അബുദാബി പൊലീസ് തീരുമാനിച്ചു. ഇതനുസരിച്ച്, സ്‌കൂൾ ബസുകളിൽ നിന്ന് വിദ്യാർഥികളെ ഇറക്കുമ്പോൾ, സ്‌റ്റോപ്പ് എന്ന സൈൻ ബോർഡ് ഉപയോഗിച്ചില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തും. ഒപ്പം, സ്‌കൂൾ ബസ് ഡ്രൈവർക്ക് ആറ് ബഌക്ക് പോയിന്റും പിഴ ചുമത്തും. അതേസമയം, സ്‌റ്റോപ്പ് ബോർഡ് കാണിച്ചിട്ടും, നിർത്താതെ പോകുന്ന വാഹനങ്ങൾക്കുള്ള പിഴ ആയിരം ദിർഹം ആയിരിക്കുമെന്ന് പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം അറിയിച്ചു. ഇതോടൊപ്പം, പത്ത് ബഌക്ക് പോയിന്റും പിഴയായി ഈടാക്കും. അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നീ മേഖലകളിലെ സ്‌കൂൾ ബസുകളെ ലക്ഷ്യമാക്കിയാണ് ഈ പുതിയ നിയമം പ്രഖ്യാപിച്ചത്.

Social Icons Share on Facebook Social Icons Share on Google +