ശശികലയെയും ദിനകരനെയും എഐഎഡിഎംകെയിൽ നിന്നും പുറത്താക്കി

ശശികലയെയും ദിനകരനെയും എഐഎഡിഎംകെയിൽ നിന്നും പുറത്താക്കി. ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ. ശശികലയെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓർമ്മയ്ക്കായി പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനം മാറ്റിവയ്ക്കുമെന്നും യോഗം പ്രഖ്യാപിച്ചു. പകരം മാർഗ്ഗ നിർദ്ദേശക സമിതി പാർട്ടിയെ നയിക്കും.

ടി.ടി.വി. ദിനകരന്‍റെ നിയമനങ്ങള്‍ റദ്ദാക്കി. ജയലളിത നിയമിച്ചവര്‍ പാര്‍ട്ടിയില്‍ അതേസ്ഥാനത്ത് തുടരും.

അതേസമയം, തമിഴ്നാട് സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരന്‍. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ദിനകരന്‍ പറഞ്ഞു.

Topics: ,
Social Icons Share on Facebook Social Icons Share on Google +