കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പൂർണ്ണ ദിന യോഗം ഇന്ന് രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ചേരും. വേങ്ങറ ഉപതെരഞ്ഞെടുപ്പും വോട്ടിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്യുക. അതോടൊപ്പം സംഘടനാ തിരഞ്ഞെടുപ്പും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയാവും. സമകാലീന രാഷ്ട്രീയ വിഷയങ്ങളും ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളും, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.

Social Icons Share on Facebook Social Icons Share on Google +