അനിശ്ചിതത്വങ്ങൾക്ക് വിരാമം; ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തിയേറ്ററുകളിലെത്തും

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദിലീപ് ചിത്രം രാമലീല ഈ മാസം 28 ന് തിയേറ്ററുകളിലേക്കെത്തും.
ദിലീപിന് ജാമ്യമില്ല എന്ന കാരണത്താൽ ഇനി റിലീസ് നീട്ടിവെക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഒടുവിൽ രാമലീല തിയേറ്ററുകളിലേക്ക്. ഓണ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണം ലഭിച്ചത് രാമലീലയ്ക്കും ഗുണകരമാവുമെന്ന പ്രതീക്ഷയും അണിയറ പ്രവർത്തകർക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  അതിനാൽ ഈ മാസം 28 നു ചിത്രം തീയറ്ററുകളിൽ എത്തും.

നൂറ് കോടി ക്ലബിൽ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല.  അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവർത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

പൊളിറ്റിക്കൽ ഡ്രാമ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ, വിജയ രാഘവൻ, സിദ്ധിഖ്, ശ്രീനിവാസൻ, രാധിക ശരത് കുമാർ എന്നിവർ അണിനിരക്കുന്നു.  ഏപ്രിൽ 19 പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയ്ക്കും സമൂഹ മാധ്യമങ്ങളിൽ ഏറെ ജനപ്രീതി ലഭിച്ചിരുന്നു.

Social Icons Share on Facebook Social Icons Share on Google +