നടിയെ ആക്രമിച്ചകേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നടിയെ ആക്രമിച്ചകേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സിനിമ തിരക്കഥപോലെ അന്വേഷണം നീണ്ടുപോവുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. നാദിർഷ പതിനഞ്ചാം തിയതി പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കേസ് വീണ്ടും പരിഗണിക്കുന്ന പതിനെട്ട് വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കേസന്വേഷണം രണ്ടാഴ്ചക്കുള്ളിൽ തീർക്കുമെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +