മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. മാനദണ്ഡം പാലിക്കാത്ത കോളേജുകൾക്ക് ഓഗസ്റ്റ് 31ന് ശേഷം പ്രവർത്തനാനുമതി നൽകരുതെന്ന മൂന്നംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. ഈ ഉത്തരവ് പരിശോധിച്ച ശേഷം മാത്രമേ അന്തിമ വിധി പറയാവൂ എന്ന് കേന്ദ്രം വാദിച്ചു. ഈ സാഹചര്യത്തിൽ മൂന്നംഗ ബെഞ്ചിന്റെ വിധി കൃത്യമായി വിശദീകരിക്കാൻ സമയം നൽകി വിധി പ്രസ്താവം മാറ്റി. തൊടുപുഴ അൽ അസ്ഹർ, അടൂർ മൗണ്ട് സീയോൻ, കൽപ്പറ്റ ഡി എം മെഡിക്കൽ കോളേജുകൾ സമർപ്പിച്ച ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Social Icons Share on Facebook Social Icons Share on Google +