സിനിമ ജീവിതത്തിലെ 15 വർഷങ്ങൾ പൂർത്തിയാക്കി നടൻ പ്രിഥ്വിരാജ്

സിനിമ ജീവിതത്തിലെ 15 വർഷങ്ങൾ പൂർത്തിയാക്കി നടൻ പ്രിഥ്വിരാജ്. മലയാളത്തിലും തമിഴിലുമടക്കം സംസ്ഥാന അവാർഡുകൾ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നായകൻ ജൈത്രയാത്ര തുടരുകയാണ്.

അച്ഛന്റെ തണൽ വിരിപ്പിൽ നിന്നു മാറി സ്വന്തം കഴിവ് ഒന്നു കൊണ്ടു മാത്രമാണ് പ്രിഥ്വിരാജ് എന്ന നടൻ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തത്. 2002 ൽ പുറത്തിറങ്ങിയ രഞ്ജിത് ചിത്രം നന്ദനത്തിലൂടെയാണ് പ്രിഥ്വിരാജ് മലയാള സിനിമ ലോകത്തേയ്‌ക്കെത്തുന്നത്. നന്ദനത്തിലെ ചുള്ളൻ പയ്യനെ ഹൃദയം കൊണ്ടാണ് പ്രേഷകർ സ്വീകരിച്ചത്.

പത്മകുമാർ ചിത്രം വാസ്തവത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി പ്രിഥ്വിരാജ് എന്ന നടൻ തന്റെ കരിയറിലെ ആദ്യ ചുവടുറപ്പിച്ചു.

സന്തോഷ് ശിവൻ ചിത്രം അനന്തഭദ്രത്തിൽ പ്രിഥ്വിരാജ് എന്ന നടന്റെ റിയലിസ്റ്റിക്ക് ആക്ടിംങ്ങ് വശങ്ങളുടെ പരകായ പ്രവേശമാണ് മലയാള സിനിമ കണ്ടത്.

പിന്നീട് പുതിയ മുഖവും അൻവറും മുബൈ പോലീസും ഉറുമിയും റോബിൻ ഹുഡും അടക്കമുള്ള ചിത്രങ്ങൾ മലയാള സിനിമയ്ക്ക് പുതിയ യുവ നായകനെ സമ്മാനിക്കുകയായിരുന്നു.

മൊഴിയും കാവ്യ തലൈവനും ഔറംഘസേബും നാം ഷബാനയുമടക്കമുളള അന്യഭാഷാ ചിത്രങ്ങളും പ്രിഥ്വി തന്റെ കൈപിടിയിലൊതുക്കുകയായിരുന്നു.

പിന്നീടെത്തിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും അടയാളപ്പെടുത്തലുകൾ പ്രിഥ്വി തന്റെ അഭിനയത്തിലൂടെ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ചു.

മികച്ച പ്രമേയവുമായെത്തിയ ആദം ജോൺ നിറഞ് സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൂടാതെ വരാനിരിക്കുന്ന വിമാനവും ആടു ജീവിതവും കർണ്ണനും സംവിധാന സംരംഭമായ ലൂസിഫറുമെല്ലാം ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പ്രിഥ്വിരാജ് ചിത്രങ്ങളാണ്.

ഇനിയുമൊരുപാട് കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിക്കുവാൻ പ്രിഥ്വി രാജ് സുകുമാരൻ എന്ന പ്രിയ താരത്തിന്റെ ജീവിതം അനുസ്യൂതം ഒഴുകട്ടെയെന്നാശംസിച്ചു കൊണ്ട്

Social Icons Share on Facebook Social Icons Share on Google +