വൃദ്ധ ദമ്പതികളുടെ കൊലപാതകവുമായി ഒരാള്‍ കസ്റ്റഡിയില്‍; കൊലപാതകത്തിൽ മരുമകൾക്കും പങ്കെന്ന് സംശയം

പാലക്കാട് തോലന്നൂരിൽ വൃദ്ധ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം പറവൂർ സ്വദേശി സദാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു . കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകൾ ശ്രീജയുടെ സുഹൃത്താണ് കസ്റ്റഡിയിലുള്ള സദാനന്ദൻ . കൊലപാതകത്തിൽ ശ്രീജക്കും പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്.

പാലക്കാട് തോലന്നൂരിലെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം പറവൂർ സ്വദേശി സദാനന്ദനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത് . ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാലക്കാട് മങ്കരയിലാണ് താമസം . മരിച്ച ദമ്പതികളുടെ മരുമകൾ ശ്രീജയെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾക് ശ്രീജയുമായി അടുത്ത ബന്ധമുണ്ടായിരുനെന്നും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതകത്തിൽ മരുമകൾ ശ്രീജക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് , കുഴൽമന്ദം സിഐ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്

Social Icons Share on Facebook Social Icons Share on Google +