ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.യുഐക്ക് ഉജ്ജ്വല വിജയം

ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുഐക്ക് ഉജ്ജ്വല വിജയം. പ്രധാനപ്പെട്ട പ്രധാനപ്പെട്ട സീറ്റുകളിൽ
എന്‍.എസ്.യു ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എ ബി വി പി ക്ക് കനത്ത തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്.എസ്.യു സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. എന്‍.എസ്.യു.ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് എ.ബി.വി.പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി. കുഷല്‍ ഷെഖാവത് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഫലമറിഞ്ഞതോടെ എന്‍.എസ്.യു ദേശീയ പ്രസിഡന്റ് ഫീറോസ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിനകത്തും പുറത്തും ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളും, ജനദ്രോഹനയങ്ങളും സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോക്കി തുഷീദ് പ്രതികരിച്ചു.

2007 മുതല്‍ ദല്‍ഹി സര്‍വകലാശാല വിദ്യാർത്ഥി യൂണിയൻ ഭരിക്കുന്ന എ.ബി.വി.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. ജെ.എന്‍.യു തെരഞ്ഞെടുപ്പിന് പിന്നാലെ ദല്‍ഹിയിലും അടിപതറിയതോടെ എ.ബി.വി.പി പ്രതിരോധത്തിലായിരിക്കുകയാണ്.

Social Icons Share on Facebook Social Icons Share on Google +