വിജയ് സേതുപതിയുടെ പുതിയ ചിത്രം കറുപ്പന്റെ ട്രെയിലർ എത്തി

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പൻ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആർ പനീർശെൽവമാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയ പ്രിയ താരമാണ് വിജയ് സേതുപതി.

ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ വിക്രം വേദയും ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടിയ വിജയ് സേതുപതി ചിത്രങ്ങളിലൊന്നായിരുന്നു. വിജയ് സേതുപതിയെ നായകനാക്കി ആർ പനീർ സെൽവം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പൻ.

മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. തന്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പശുപതി, ബോബി സിംഹ തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലിൽ എത്തുന്നു. എ എം രത്‌നവും എസ് ഐശ്വര്യയും ചേർന്നാണ് കറുപ്പൻ നിർമ്മിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +