സ്വാശ്രയ മെഡിക്കൽ പ്രവേശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.അടൂര്‍ മൗണ്ട് സിയോണ്‍,തൊടുപുഴ അല്‍ അസര്‍,വയനാട് ഡി എം കോളേജുകളിലായി പ്രവേശനം നേടിയ 400 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാണ് കോടതി വിധി. ഓഗസ്റ്റ് 31 നു ശേഷം കോളേജുകൾക്ക് പ്രവർത്തനാനുമതി നൽകരുതെന്ന സുപ്രീം കോടതി വിധിയിൽ ചീഫ് ജസ്റ്റിസ്.ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. കേരളത്തിലെ മൂന്നു കോളേജുകളുടെ അപേക്ഷയിൽ അവ പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാമെന്നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയത്.

Social Icons Share on Facebook Social Icons Share on Google +