വേങ്ങരയിലെ ഫലം യുഡിഎഫിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും

വേങ്ങര ഉപതെരഞ്ഞെടുപ്പ്ഫലം യുഡിഎഫിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. പാർടിക്കും, മുഖ്യമന്ത്രിക്കും പൂർണ ബോധ്യമുണ്ടായതുകൊണ്ടാണ് ഇ.പി ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും രാജിവയ്പിച്ചത്.  എന്നാൽ സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് കേസിൽനിന്നും രക്ഷപ്പെടുത്തി, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരുന്നുവെന്നു എംഎം ഹസ്സൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

വേങ്ങരയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. അതിനായി മുന്നണി ഒറ്റക്കെട്ടായി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച ഇടതുമുന്നണിക്കെതിരെയാണ് യുഡിഎഫിന്റെ മൽസരമെന്ന് കോടിയേരിയുടെ പ്രസ്ഥാവന വ്യക്തമാക്കുന്നതായും എംഎം ഹസ്സൻ ചൂണ്ടിക്കാട്ടി.

ഇപി ജയരാജനെ, സർക്കാർ സ്‌പോൺസേർഡ് അന്വേഷണത്തിലൂടെ കേസിൽനിന്നും രക്ഷപ്പെടുത്തി സിപിഎം വിശുദ്ധനാക്കുകയായിരുന്നു. പാർടിക്കും മുഖ്യമന്ത്രിക്കും ബന്ധുനിയമന കാര്യത്തിൽ പൂർണബോധ്യമുണ്ടായതുകൊണ്ടാണ് ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നും രാജിവയ്പിച്ചതെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ ഓർമിപ്പിച്ചു.

വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്ത് കൺവെൻഷനുകളിലും, കുടുംബ യോഗങ്ങളിലും മറ്റും സജീവമായിട്ടുണ്ടാകുമെന്നും എംഎം ഹസ്സൻ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +