ഡി സിനിമാസ് തിയേറ്റർ നിർമാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

ദിലീപിന്റെ ചാലക്കുടിയിലുള്ള  ഡി സിനിമാസ് തിയേറ്റർ നിർമാണം നടത്താൻ ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി.

ഭൂമി കൈയേറിയാണ് ദിലീപ് ചാലക്കുടിയിൽ ഡി സിനിമാസ് തിയേറ്റർ നിർമിച്ചതെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായത്. നിലവിലുള്ള റവന്യൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. ഈ വിഷയത്തിൽ മുൻ കളക്ടർ എം.എസ്.ജയയുടെ നടപടികൾ് നിയമപരമായിരുന്നുവെന്നും വിജിലൻസ് വ്യക്തമാക്കി. റവന്യൂ രേഖകൾ പരിശോധിച്ചതിനുശേഷം മുൻ കളക്ടർ അപാകതയില്ലെന്ന് കണ്ടെത്തി അനുകൂല നിലപാടെടുത്തത്. കേസ് വിജിലൻസ് കോടതി 27ന് വീണ്ടും പരിഗണിക്കും.

ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാതിയിൽ നേരത്തെ റവന്യൂ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഭൂമി അളന്നപ്പോഴും കൈയേറ്റം നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഈ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കളക്ടർ കൈമാറിയിരുന്നു. ഇതേ സമയം ദേവസ്വം ഭൂമി കൈയേറിയെന്ന കേസിൽ ഹിയറിംഗ് തുടരുകയാണ്.

Topics: ,
Social Icons Share on Facebook Social Icons Share on Google +