ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള ശ്രമം നിയമ പ്രശ്‌നത്തിൽ

ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള ശ്രമം നിയമ പ്രശ്‌നത്തിൽ. ടാറ്റ ഗ്രൂപ്പ്-സൈറസ് മിസ്ത്രി യുദ്ധത്തിൽ മിസ്ത്രിക്ക് സഹായകരമായിക്കുകയാണ ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തീരുമാനത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാൻ മിസ്ത്രിക്ക് അവകാശമില്ലെന്ന ടാറ്റ സൺസിന്റെ വാദത്തിനാണ് തിരിച്ചടിയേറ്റത്.

മിസ്ത്രി കുടുംബത്തിന് 2.17% ഓഹരി മാത്രമാണ് ഉള്ളതെന്നും അതിനാൽ ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാൻ മിസ്ത്രിക്ക് അവകാശമില്ലെന്നുമായിരുന്നു ടാറ്റ സൺസിന്റെ വാദം. ഇതിനെ പൊളിച്ചെഴുതിയാണ് അപ് ലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ്. മിസ്ത്രിയുടെ ഓഹരിപങ്കാളിത്തം അനുസരിച്ച് ട്രൈബ്യൂണലിൽ പരാതി നൽകാനാകില്ലെന്നിരിക്കെയാണ് ട്രിബ്യൂണൽ ഈ നിബന്ധനയിൽ ഇളവ് നൽകിയത്.

ട്രൈബ്യൂണലിൽ പരാതി നൽകണമെങ്കിൽ ഒരു സ്ഥാപനത്തിന് അല്ലെങ്കിൽ വ്യക്തിക്ക് അതേ കമ്പനിയിൽ കുറഞ്ഞത് 10% ഓഹരി പങ്കാളിത്തം വേണം. മിസ്ത്രിയുടെ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന് ടാറ്റ സൺസിൽ 18.4% പങ്കാളിത്തം ഉണ്ട്. എന്നാൽ മുൻഗണനാ ഓഹരികൾ ഒഴിവാക്കിയാൽ ഓഹരി പങ്കാളിത്തം മൂന്നു ശതമാനത്തിൽ താഴെയാണ്. ഇത്തരത്തിൽ കണക്കാക്കിയാൽ മിസ്ത്രിയുടെ പങ്കാളിത്തം 10 ശതമാനത്തിൽ താഴെ മാത്രമാണ്. ഈ നിബന്ധനയിലാണ് ട്രൈബ്യൂണൽ ഇളവ് അനുവദിച്ചത്.

ഏപ്രിലിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മിസ്ത്രിയുടെ പരാതി നിരാകരിച്ചിരുന്നു. മിസ്ത്രിയുടെ പരാതിയിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനം ഉണ്ടാക്കണമെന്നും എൻസിഎൽഎടി നിർദേശിച്ചു. ടാറ്റ സൺസ് ലിമിറ്റഡിനെ പ്രൈവറ്റ് ലിമിറ്റഡ് ആക്കാനുള്ള തീരുമാനത്തെ വ്യാഴാഴ്ച ചേർന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ചുവെങ്കിലും ലാഭവിഹിതം സംബന്ധിച്ച നിർദേശം ഒഴികെ മറ്റെല്ലാ തീരുമാനത്തെയും മിസ്ത്രി കുടുംബം എതിർത്തിരുന്നു. ഭിന്നതകളെത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ആണ് സൈറസ് മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കിയത്.

Social Icons Share on Facebook Social Icons Share on Google +