സംഗീതം കൊണ്ട് ഇന്ദ്രജാലം തീർത്ത ജി ദേവരാജൻ മാസ്റ്ററിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ

സംഗീതം കൊണ്ട് ഇന്ദ്രജാലം തീർത്ത ജി ദേവരാജൻ മാസ്റ്ററിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ.  300 ലേറെ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവ്വഹിച്ച അദ്ദേഹം അന്യ ഭാഷകളിലും തന്റെ സംഗീത വൈഭവം ആസ്വാകർക്കായി സമ്മാനിച്ചു.

സംഗീത പ്രേമികളുടെ മനസ്സിൽ ഇന്നും മായതെ നിൽക്കുന്ന പേരാണ് ജി. ദേവരാജന്റേത് . ദേവരാജൻ മാസ്റ്റർ ആസ്വാദക മനസ്സിൽ കോറിയിട്ടത് സംഗീത മാസ്മരികതയുടെ വേറിട്ട ഭാവങ്ങളായിരുന്നു. ദേവരാജൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചിത്രം 1955ൽ പുറത്തിറങ്ങിയ കാലം മാറുന്നു ആയിരുന്നു. 1959 ൽ ചതുരംഗം എന്ന ചിത്രത്തിനുവേണ്ടിയാണ് വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ ആദ്യ ഗാനം പിറന്നത്. പിന്നീട് ഈ കൂട്ട് സമ്മാനിച്ചത് കാലാതിവർത്തിയായ ഒരുപിടി ഗാനങ്ഹളാണ്. ദേവരാജൻ-വയലാർ കൂട്ടുകെട്ടിന്റെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു.
മലയാള ചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജൻ മാസ്‌റററായിരിക്കും. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. പല ഭക്തി ഗാനങ്ങളും ഭക്തി സാന്ദ്രമാക്കിയത് ദേവരാജൻ മാസ്റ്റർ എന്ന സംഗീത മാന്ത്രികന്റെ കൈയ്യൊപ്പായിരുന്നു.

വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ജി. ദേവരാജൻ. ഇന്നും ദേവരാജൻ ഗാനങ്ങൾ സംഗീത പ്രേമികളുടെ മനസ്സിൽ ആസ്വാദനത്തിന്റെ കുളിർ മഴ പെയ്യിക്കുകയാണ് .

വയലാറിനു പുറമേ ഒ.എൻ.വി., പി. ഭാസ്‌കരൻ തുടങ്ങിയ ഗാനരചയിതാക്കളുടെ പാട്ടുകളിലും ദേവരാജൻ സംഗീതം അലയടിച്ചു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു.

കേരള സർക്കാരിന്റെ ഏറ്റവും മികച്ച ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്‌കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ഈ സംഗീത പ്രതിഭയെ തേടിയെത്തി. സംഗീതം കൊണ്ട് അത്ഭുതലോകം തീർത്ത മഹാ പ്രതിഭക്ക് മുന്നിൽ ആദരവുകൾ സമർപ്പിച്ചുകൊണ്

Social Icons Share on Facebook Social Icons Share on Google +