വിമാന ഇന്ധനവിലയിലും വർധനവ്; അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വർധനയെന്ന് അധികൃതർ

വിമാന ഇന്ധനവിലയിലും വർധനവ്. ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില ആറു ശതമാനം വർധിപ്പിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ മൂന്നാം തവണയാണ് വില വർധപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് വർധനയെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ആറു ശതമാനം വർധനവെന്നാൽ വിമാന ഇന്ധനം കിലോലിറ്ററിന് ഏതാണ്ട് മൂവായിരത്തിെേറ രൂപയുടെ വർധനയാണുണ്ടാകുക. കിലോലിറ്ററിന് 53,045 രൂപയായി ഇന്ധനവില ഉയരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. 50,020 ൽ നിന്നാണ് ആറു ശതമാനം വർധന. മൂന്നാം തവണയാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ വിമാന ഇന്ധന വില വർധിപ്പിക്കുന്നത്. സെപ്തംബർ ഒന്നിന് നാല് ശതമാനം വർധിപ്പിച്ചിരുന്നു. കിലോലിറ്ററിന് 1,910 രൂപയാണ് അന്ന് ഉയർത്തിയത്. പാചകവാതക വിലയും വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ പാചക വാതക വില നിലവിൽ വന്നു. ഗാർഹിക സിലിണ്ടറുകൾക്ക് 49 രൂപയാണ് കൂടിയത്. 14.5 കിലോയുള്ള ഗാർഹിക സിലിണ്ടറിന് 646 രൂപയാണ് പുതുക്കിയ വില. ഗാർഹികേതര സിലിണ്ടറുകളുടെ പുതുക്കിയ വില 1160 രൂപയുമാണ് . അടുത്ത വർഷം മാർച്ചോടെ സബ്‌സിഡി ഇല്ലാതാക്കുക എന്ന സർക്കാർ നയത്തിന്റെ അിസ്ഥാനത്തിൽ എല്ലാ മാസവും വിലവധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പാചകവാതകത്തിന് വില കൂട്ടിയത്. വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധം ശക്തമാണ്.

Social Icons Share on Facebook Social Icons Share on Google +