വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു.  ജെഫ്‌റി ഹാൾ, മൈക്കിൾ റോബാഷ്, മൈക്കിൾ യങ്ങ് എന്നിവർ പുരസ്കാരം പങ്കിട്ടു.

2017ലെ നോബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിക്കുന്നത്. മൂന്നു പേരാണ് വൈദ്യശാസ്ത്രത്തിനുളള നോബേൽ സമ്മാനം ഇത്തവണ പങ്കിട്ടത്. ജെഫ്രി ഹാൾ, മൈക്കിൾ റോബാഷ്, മൈക്കിൾ യങ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ചെടികളിലും മൃഗങ്ങളിലും കണ്ടു വരുന്ന മോളിക്യുലാർ സംവിധാനത്തെക്കുറിച്ചുള്ള പഠനമാണ് മൂവരെയും നോബേൽ സമ്മാനത്തിന് അർഹരാക്കിയത്. ജീവജാലങ്ങളുടെ പ്രവർത്തനത്തെ ജൈവഘടികാരം നിയന്ത്രിക്കുന്നതെങ്ങനെ, ഭൂമിയുടെ ഭ്രമണവുമായി ജൈവഘടികാരം എങ്ങിനെ ബന്ധപ്പെട്ടിരുക്കുന്നു തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് മൂവരും നടത്തിയത്. 7,18,000യൂറോയാണ് സമ്മാനം.

Social Icons Share on Facebook Social Icons Share on Google +