ലാസ് വേഗാസ് വെടിവയ്പ് : അവകാശവാദവുമായി ഇസ്ലാമിക് സ്‌റ്റേറ്റ്; ഭീകരബന്ധം നിഷേധിച്ച് അമേരിക്ക

ലാസ് വേഗാസ് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 58 ആയി. 515പേർക്ക് പരിക്കേറ്റു. ഇതിനിടെ അക്രമി തങ്ങളുടെ പോരാളിയാണെന്ന് അവകാശവാദവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്തെത്തി. എന്നാൽ അമേരിക്ക ഇക്കാര്യം നിഷേധിച്ചു. ഭീകരവാദബന്ധം തെളിയ്ക്കാൻ തക്ക രേഖകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് എഫ്.ബി.ഐ.

ലാസ് വേഗാസിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തി. അക്രമം നടത്തിയത് തങ്ങളുടെ പോരാളിയാണെന്നും മദ്ധ്യ പൗരസ്ത്യ ദേശത്ത് ഞങ്ങൾക്കെതിരെ പോരാട്ടം നടത്തുന്ന യുഎസിനെതിരെയുള്ള മുന്നറിയിപ്പാണ് ഇതെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള വാർത്താ ഏജൻസിയായ അമാഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് യുഎസിലെ മുതിർന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം, ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ കാസിനോയ്ക്കു പുറത്ത് അക്രമി നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 58 ആയി. 515 പേർക്കു പരുക്കേറ്റു. ആളുകൾക്ക് നേരെ നിറയൊഴിച്ച പ്രദേശവാസിയായ സ്റ്റീഫൻ പഡോക്ക് സംഭവത്തിന് ശേഷം സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു.

അക്രമി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചൂതാട്ടകേന്ദ്രത്തിൽ മുറിയെടുത്തത്. 32ാം നിലയിലുള്ള ഇയാളുടെ മുറിയിൽ നിന്ന് എട്ടു തോക്കുകൾ കണ്ടെത്തി. ലോങ് റൈഫിളുകൾ ആണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തിൽ ഭീകരവാദ ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. യുഎസിലെ മറ്റിടങ്ങളിൽ ആക്രമണ ഭീഷണിയൊന്നുമില്ലെന്നും ആഭ്യന്തരസുരക്ഷാ വിഭാഗം വ്യക്തമാക്കി. പ്രാദേശികസമയം ഞായറാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണം യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പായാണ് വിലയിരുത്തപ്പെടുന്നത്. മാൻഡലെ ബേ കാസിനോയുടെ 32ാമത്തെ നിലയിൽനിന്നാണ് അക്രമി വെടിയുതിർത്തത്. റിസോർട്ടിനുള്ളിൽ ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായത്. പരിപാടി കാണാൻ നാൽപ്പതിനായിരത്തോളം കാണികളാണ് എത്തിയിരുന്ന എന്നതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. പരിഭ്രാന്തരായി പുറത്തേക്കോടിയ ജനത്തിന് തിക്കിലും തിരക്കിലും പെട്ട് കൂടുതൽ അപകടം ഉണ്ടാകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അക്രമിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്ത്രീക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
ലാസ് വേഗസ് ആക്രമണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു.

സ്റ്റീഫൻ ക്രെയ്ഗ് പാഡക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്നും അറുപത്തിനാലുകാരനായ ഇയാൾക്ക് ചൂതുകളി ഹരമാണെന്നും ‘പ്രഫഷണൽ ചൂതാട്ടക്കാരൻ’ എന്നാണ് സുഹൃത്തുക്കൾക്കിടയിൽ സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾക്ക് പൈലറ്റ് ലൈസൻസുമുണ്ട്. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരൻ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിൻ പാഡക് 196070കളിൽ പൊലീസിനെ ഏറെ കബളിപ്പിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കൽ ജയിൽ ചാടിയതിനെത്തുടർന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഏതാനും വർഷം മുൻപാണ് പാട്രിക് മരിച്ചത്.

Topics:
Social Icons Share on Facebook Social Icons Share on Google +