ഫിഫ അണ്ടർ 17 ലോകകപ്പ് കിക്കോഫിന് കാത്തിരിപ്പ് മണിക്കൂറുകൾ മാത്രം

ഫിഫ അണ്ടർ 17 ലോകകപ്പ് കിക്കോഫിന് കാത്തിരിപ്പ് മണിക്കൂറുകൾ മാത്രം. 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളിലായി ലോകകപ്പിന്റെ ആരവമുയരും . നാളെ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പട്ടീൽ സ്റ്റേഡിയത്തിലുമാണ് ഉദ്ഘാടന പോരാട്ടങ്ങൾ. ഗ്രൂപ്പ് ഘട്ടങ്ങൾ തീരുന്നതുവരെ ദിവസവും നാല് മത്സരങ്ങൾ വീതമാണ് നടക്കുക.

കൊച്ചിയിലെ മത്സരങ്ങൾക്ക് 7ന് തുടക്കം. ഗ്രൂപ്പ് ഡി പോരാട്ടങ്ങളാണ് കൊച്ചിയുടെ തിരുമുറ്റത്ത് അരങ്ങേറുക. ഈ ലോകകപ്പിന്റെ ഏറ്റവും സൂപ്പർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയിൽ വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും കൊമ്പ് കോർക്കും. വൈകിട്ട് അഞ്ചിന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങൾ. രാത്രി എട്ടിന് നോർത്ത് കൊറിയ അരങ്ങേറ്റക്കാരായ നൈജറുമായി കളിക്കും. അന്നു തന്നെ ഗ്രൂപ്പ് സി പോരാട്ടങ്ങൾക്കും തുടക്കം.
ഡൽഹിയിൽ വൈകിട്ട് അഞ്ചിന് ആദ്യ പോരാട്ടത്തിൽ കൊളംബിയ ഘാനയെയും മുംബൈയിൽ ന്യൂസിലാൻഡ് തുർക്കിയെയും നേരിടും. ഇന്ത്യയുടെ ലോകകപ്പ് അരങ്ങേറ്റവും അന്നുതന്നെയാണ്. ന്യൂദൽഹിയിൽ രാത്രി എട്ടിന് നടക്കുന്ന കളിയിൽ എതിരാളികൾ അമേരിക്ക. മുംബൈയിലെ രണ്ടാം കളിയിൽ പരാഗ്വെ മാലിയുമായി ഏറ്റുമുട്ടും.
ഗോവയിലെ ഫട്ടോർദ സ്റ്റേഡിയത്തിൽ. ഗോവയിലെ ആദ്യ മത്സരത്തിൽ ജർമ്മനി കോസ്റ്ററിക്കയെയും രണ്ടാംകളിയിൽ ഇറാൻ ഗിനിയയെയും നേരിടും. ഗ്രൂപ്പ് ഇ, എഫ് പോരാട്ടങ്ങൾക്ക് തുടക്കം എട്ടിനാണ്. ഇ ഗ്രൂപ്പ് കളികൾ ഗുവാഹത്തിയിലും എഫ് പോരാട്ടങ്ങൾ കൊൽക്കത്തയിലുമാണ് നടക്കുന്നത്. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ന്യൂ കാലിഡോണിയ ഫ്രാൻസുമായും രണ്ടാം കളിയിൽ ഹോണ്ടുറാസ് ജപ്പാനുമായും കളിക്കും. ഗ്രൂപ്പ് എഫിൽ ആദ്യ പോരാട്ടം ക്ലാസ്സിക്ക് മത്സരമാണ്. ചിലിയും ഇംഗ്ലണ്ടും തമ്മിൽ. രണ്ടാം കളിയിൽ ഇറാഖ് മെക്‌സിക്കോയെയും നേരിടും.എല്ലാ ഗ്രൂപ്പുകളിലെയും രണ്ട് ടീമുകളുടെ അവസാന മത്സരത്തിന്റെ വേദിയിൽ മാറ്റമുണ്ട്
്ഗൂപ്പ് എയിൽ 12ന് ഇന്ത്യയും ഘാനയും ദൽഹിയിൽ കളിക്കുമ്പോൾ അമേരിക്കയും മെക്‌സിക്കോയും മുംബൈയിലാണ് അവസാന മത്സരം കളിക്കുക. ഗ്രൂപ്പ് ബിയിൽ മാലി-ന്യൂസിലാൻഡ് മത്സരം ന്യൂദൽഹിയിലും ഗ്രൂപ്പ് സിയിൽ ഗിനിയ-ജർമ്മനി കളി കൊച്ചിയിലും ഗ്രൂപ്പ് ഡിയിൽ നൈജർ-ബ്രസീൽ പോരാട്ടം ഗോവയിലും ഇയിൽ ജപ്പാൻ-ന്യൂ കാലിഡോണിയ കളി കൊൽക്കത്തയിലും എഫിൽ മെക്‌സിക്കോ-ചിലി മത്സരം ഗുവാഹത്തിയിലുമാണ് അരങ്ങേറുക

Social Icons Share on Facebook Social Icons Share on Google +