പാക്ക് ചാരസംഘടനയായ ഐ എസ് ഐക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക


പാക്ക് ചാരസംഘടനയായ ഐ എസ് ഐക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അമേരിക്ക. ഐ എസ് ഐക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് യു എസ് സംയുക്ത സൈനിക ചെയർമാൻ ജനറൽ ജോസഫ് ഡൺഫോർഡ് വെളിപ്പെടുത്തി.

ഐ എസ് ഐക്ക് ഭീകരരുമായി വ്യക്തമായ ബന്ധമുണ്ടെന്ന് യു എസ് സംയുക്ത സൈനിക ചെയർമാൻ ജനറൽ ജോസഫ് ഡൺഫോർഡ് വെളിപ്പെടുത്തിയത് വാഷിങ്ങ്ടണിലെ ഒരു പ്രസിദ്ധീകരണമാണ് റിപ്പോർട്ട് ചെയ്തത്.

ഐ എസ ്ഐ സ്വന്തം നയങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ തന്ത്രങ്ങളെക്കുറിച്ച് വിലയിരുത്തുന്ന കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരർക്കെതിരെ പാക്കിസ്ഥാൻ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നാറ്റോ ഇതര വലിയ സഖ്യ കക്ഷിയെന്ന അവരുടെ പദവി എടുത്തുകളയുമെന്ന് മാറ്റിസ് മുന്നറിയിപ്പ് നൽകി.

ഒരിക്കൽകൂടി പാക്കിസ്ഥാനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് മാറ്റിസും ഡൺഫോർഡും വ്യക്തമാക്കി. അതേസമയം വീണ്ടും ഞങ്ങളുടെ പരിശ്രമങ്ങൾ പരാജയപ്പെട്ടാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യമായി നടപടികൾ സ്വീകരിക്കുമെന്ന് മാറ്റിസ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +