ഇടതു മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത്; സി. പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന്

ഇടതു മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാർ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ശേഷമുള്ള രാഷ്ടീയ സാഹചര്യം യോഗം ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന തടക്കമുള്ള കാര്യങ്ങളും ചർച്ചയാകും. വേങ്ങര ഉപതെരഞ്ഞടുപ്പും യോഗം ചർച്ച ചെയ്യും. ഓരോ മേഖലയിലും എത്രത്തോളം വോട്ട് ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് ലഭിച്ചു എന്ന് പരിശോധിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഇടതു മുന്നണി യോഗം നിശ്ചയിച്ചിരിക്കുന്നത്. സി. പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +