വിശ്വാസ വോട്ടെടുപ്പ് : ഡിഎംകെ നൽകിയ ഹർജി ഇന്നു പരിഗണിക്കും

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പു നടത്താൻ നിർദേശിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നൽകിയ ഹർജി ഇന്നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തീർപ്പുണ്ടാക്കുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കുകയും കേസ് നവംബർ രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഡിഎംകെ നൽകിയ ഹർജിയും മാറ്റാനാണു സാധ്യത. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വിശ്വസവോട്ടെടുപ്പിൽ എടപ്പാടി പളനിസാമിക്കെതിരായി നിലപാടെടുത്ത പനീർസെൽവം അടക്കമുള്ള പന്ത്രണ്ട് എംഎൽഎമാർക്കെതിരെ നടപടിയെടുക്കാത്തതിൻറെ കാരണം സ്പീക്കർ ഇന്നു കോടതിയെ അറിയിക്കണം.

Social Icons Share on Facebook Social Icons Share on Google +