സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനമെന്ന് പ്രതിപക്ഷ നേതാവ്

സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മീഷൻ റിപ്പോർട്ട് മറയാക്കിയുള്ള സർക്കാരിന്റെ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോർട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. കമ്മീഷൻ റിപ്പോർട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മൻചാണ്ടിക്കും നേതാക്കൾക്കുമെതിരെയുള്ള നീക്കങ്ങൾ നിയമപരമായി സോളാർ കമ്മീഷൻ പരിധികൾ മറികടന്നതായും ചെന്നിത്തല പറഞ്ഞു. സി.പി.എം ന്റെത് നിലവാരമില്ലാത്ത പകപോക്കാലെന്നും പ്രതിപക്ഷ നേതാവ് ഡൽഹിയിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +