ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 9ന്

ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നവംബർ ഒൻപതിനും ഫലപ്രഖ്യാപനം ഡിസംബർ 18നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ ജ്യോതി അറിയിച്ചു. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 18ന് മുൻപ് തന്നെയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +