ശബരിമലയിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടനം നടത്തി ഭക്തർ വേഗം മടങ്ങുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. ശബരിമലയിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിന്നറായി. വിനോദ സഞ്ചാര വകുപ്പ്നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസായ പുണ്യദർശനം കോംപ്ലക്‌സ്, 36 ലക്ഷം ലിറ്റർ സംഭരണ ശേഷി യോടെ പാണ്ടിത്താവളത്തിൽ നിർമ്മിയ്ക്കുന ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.

Social Icons Share on Facebook Social Icons Share on Google +