കേരളത്തിൽ സി.പി.എം നരേന്ദ്രമോദിയുമായി ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ സി.പി.എം നരേന്ദ്രമോദിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി ക്കും സംഘപരിവാറിനുമെതിരെ ജനകീയ മുന്നേറ്റം ഉണ്ടാക്കാനുള്ള മതേതര കക്ഷികളുടെ ദൗത്യത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സി.പി.എം കേരള ഘടകം സ്വീകരിക്കുന്നത്. ബി.ജെ.പി യുമായി ഒത്തുകളിക്കുകയാണ് സി.പി.എം. അതുകൊണ്ടുതന്നെ മുഖ്യശത്രു ആരാണെന്ന് മനസിലാക്കാൻ സി.പി.എമ്മിന് കഴിയുന്നില്ല. ഇത് കേരള ജനത തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല ആലുവയിൽ പറഞ്ഞു. സി.പി.എം എന്ത് നിലപാട് സ്വീകരിച്ചാലും മതേതര ജനാധിപത്യം സംരക്ഷിക്കുന്നതിന് ശക്തമായ മുന്നേറ്റമായിരിക്കും കോൺഗ്രസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +