രാഷ്ട്രീയ കൊലപാതക കേസുകൾ അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ

കേരളത്തിൽ ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയും അധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. കേസുകൾ അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്നാരോപിച്ച് ഗോപാലകൃഷ്ണ അടിയോടി വക്കീൽ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വാക്കാൽ പരാമർശം നടത്തിയത്. ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയും അധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ല. കാര്യക്ഷമമായ അന്വേഷണം ആണ് നടക്കുന്നത് എന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മാത്രം 7 ആർ.എസ്.എസ്. പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. സി.ബി.ഐ അന്വേഷണം തന്നെ വേണം എന്നും ഹർജയിൽ പറയുന്നു. സർക്കാരിനോട് ഈ മാസം 25 നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് 30 ന് വീണ്ടും പരിഗണിക്കും.

Social Icons Share on Facebook Social Icons Share on Google +