സോളാർ കമ്മീഷൻ റിപ്പോർട്ടിലെ വിജിലൻസ് നടപടി വിശാല മതേതര ഐക്യമെന്ന ദേശീയ താത്പര്യത്തെ തുരങ്കം വയ്ക്കാനെന്ന് ഫിലിപ്പ് എം പ്രസാദ്

യെച്ചൂരി -അച്യുതാനന്ദൻ അച്ചു തണ്ടിനെയും, കാനം രാജേന്ദ്രനേയും തകർക്കുക എന്ന ലക്ഷ്യത്തോടെ ആണ് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വിജിലൻസ് നടപടിക്ക് പിണറായി വിജയൻ ശുപാർശ ചെയ്തതെന്ന് ഇടതുപക്ഷ ചിന്തകൻ ഫിലിപ്പ് എം.പ്രസാദ്. വിജിലൻസ് അന്വേഷണത്തിലൂടെ സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മുമായുള്ള ബന്ധം അകൽച്ചയിൽ ആക്കിയതോടെ ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള ബന്ധം എന്ന ആശയത്തെ പൊളിക്കാനും സിപിഎം സംസ്ഥാന നേതൃത്യത്തിന് കഴിഞ്ഞു. സംസ്ഥാനത്തുള്ള പാർട്ടിയുടെ സങ്കുചിത താത്പര്യം സംരക്ഷിക്കാൻ വിശാല മതേതര ഐക്യമെന്ന ദേശീയ താത്പര്യത്തെ തുരങ്കം വയ്ക്കാനാണ് പിണറായി വിജയൻ താത്പര്യപ്പെട്ടതെന്നും ഫിലിപ്പ് എം പ്രസാദ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +