ചെങ്ങന്നൂരില്‍ ബൈക്കുകൾ കാറു മായി കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു

ചെങ്ങന്നൂർ കാരക്കാട് വെട്ടിപ്പീടികയ്ക്കു സമീപം ബൈക്കുകൾ കാറു മായി കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഏറ്റുമാനൂർ തവളക്കുഴി സ്വദേശി അഖിൽ സ സോമൻ ,ഉടുമ്പന്നൂർ ചീരക്കുഴിൽ ജിതിൻ മോഹൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബിബിൻ സെബാസ്റ്റ്യാൻ, നിരൺ മാത്യു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കാറുമായി എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.

Social Icons Share on Facebook Social Icons Share on Google +