സ്മാർട്ട് ഫോൺ പ്രേമികളെ കൈയിലെടുക്കാൻ എംഫോൺ 7 എത്തുന്നു

ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് ഫ്ളാഗ്ഷിപ് മോഡലുമായി ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡ് എംഫോൺ. സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റർഫേസുമായി എംഫോൺ 7 ആണ് സ്മാർട്ട് ഫോൺ പ്രേമികളെ കൈയിലെടുക്കാൻ എത്തുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായി മാറിയ എം ഫോൺ വീണ്ടുമെത്തുകയാണ.് തങ്ങളുടെ ഫ്‌ലാഗ് ഷിപ്പ് മോഡലായ എംഫോൺ സെവനുമായി.

ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ അത് ഏറ്റവും മികച്ച ഒരു പുതിയ മോഡലോടുകൂടിയാവണം എന്ന് എംഫോനിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്പുതിയ വേരിയന്റിന്റെ വരവ്.

5.5 ഇഞ്ച് അമോലെഡ് അൾട്രാ എച് ഡി ഡിസ്പ്ലൈ, 8 ജിബി റാം, 2.5 ജിഗാ ഹെട്‌സ് ഡെകാകോർ പ്രോസസ്സർ, 16 + 16 എം പി ഡ്യൂവൽ റിയർ കാമറ, 13 എം പി ഫ്രണ്ട് കാമറ. 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകൾ ഫോണിനെ വേറിട്ടു നിർത്തുന്നു. 5.5 ഇഞ്ച് എച് ഡി ഡിസ്പ്ലൈ, 3 ജിബി റാം, 1.5 ജിഗാ ഹെട്‌സ് പ്രോസസർ എന്നിവ ഫോണിന് മിഴിവും കരുത്തും പകരുന്നു. 1.5 ഡിഗാ ഹെട്‌സ് കോർ പ്രോസസ്സർ, 13 + 5 എം പി ഡ്യൂവൽ റിയർ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7എസ് സീരീസ് വിപണിയിൽ അവതരിപ്പിക്കുന്നത്. ഫോണിലുള്ള 7എസ് സ്റ്റണ്ണിംഗ് ലുക്ക്, സോളിഡ് മെറ്റൽ ബോഡി, സ്പീഡി പ്രോസസർ തുടങ്ങി ഏഴ് പ്രത്യേകതകകളുടെ സൂചകമാണ്.
ഹൈബ്രിഡ് 4ജി വോൾട്ടി ഫോണിന്റെ പ്രധാന സവിശേഷതയാണ്.

ബംഗളുരുവിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഫോൺ അവതരിപ്പിക്കുന്നത്.  ചടങ്ങിൽ പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെർഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വർണ ശബളമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എന്തായാലും മുൻ നിര സ്മാർട്ട് ഫോൺ ബ്രാൻഡുകളുടെ നിലവാരത്തിൽ അതിന്റെ നാലിലൊന്നു വിലയിൽ പുറത്തിറങ്ങുന്ന എംഫോൺ 7എസ് ടെക് ലോകം വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +