കേരളത്തിലും റെക്കോർഡ് കളക്ഷൻ കൊയ്ത് തമിഴ് ചിത്രം മെർസൽ

കേരളത്തിലും റെക്കോർഡ് കളക്ഷൻ കൊയ്ത് തമിഴ് ചിത്രം മെർസൽ . തമിഴ് സൂപ്പർ താരം വിജയ് അഭിനയിച്ച വിവാദ തമിഴ് സിനിമ കേരളത്തിൽ നിന്നും വാരി കൂട്ടിയ കോടികൾ കണ്ട് ഇപ്പോൾ അത്ഭുതപ്പെട്ടിരിക്കുകയാണ് മലയാള സിനിമാ ലോകം.

ഇതിനകം 15 കോടി രൂപയാണ് വിജയ് ചിത്രം മെർസൽ കളക്ട് ചെയ്തിരിക്കുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും കാലിടറിയ സമയത്താണ് റിലീസായ 10 ദിവസം കൊണ്ട് ഈ ചരിത്ര നേട്ടം വിജയ് സിനിമ നേടിയതെന്നതും ശ്രദ്ധേയമാണ്.

ആറു കോടി രൂപക്ക് മെർസലിന്റെ കേരളത്തിലെ വിതരണാവകാശവും ഗ്ലോബൽ യുനൈറ്റഡ് മീഡിയയാണ് സ്വന്തമാക്കിയിരുന്നത്.

കേരളത്തിൽ ഏറ്റവും അധികം തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമയും മെർസൽ തന്നെയാണ്, 290 തിയറ്ററുകളിലാണ് ചിത്രം റിലാസിനായി എത്തിയത്.

ജി.എസ്.ടിക്കെതിരായ വിമർശനത്തെ തുടർന്ന് ബി.ജെ.പി പരസ്യമായി എതിർപ്പുമായി രംഗത്ത് വന്നത് ദേശീയ തലത്തിൽ തന്നെ മെർസലിനെ വിവാദത്തിലാക്കായിരുന്നു.

കേരളത്തിലും മെർസലിന് പിന്തുണയുമായി രാഷ്ട്രീയ- സാംസ്‌കാരിക നായകരും മാധ്യമ പ്രവർത്തകരുമെല്ലാം രംഗത്തിറങ്ങുകയുണ്ടായി.

മലയാളത്തിലേക്ക് മൊഴിമാറ്റിയ ബാഹുബലി കേരളത്തിൽ വലിയ സാമ്പത്തിക വിജയം നേടിയതിനേക്കാൾ സിനിമാ ലോകത്തെ ഞെട്ടിച്ചത് മൊഴി മാറ്റാതെ എത്തിയ മെർസലിന്റെ വിജയമാണ്.

Social Icons Share on Facebook Social Icons Share on Google +