43-ാം വയസ്സിലും യുവത്വം തുളുമ്പുന്ന പ്രസരിപ്പുമായി ആഷ്

താര സുന്ദരി ഐശ്വര്യ റായ് ബച്ചന് ഇന്ന് 43-ാം പിറന്നാൾ. 43-ാം വയസ്സിലും യുവത്വം തുളുമ്പുന്ന പ്രസരിപ്പുമായി ബോളിവുഡിന്റെ ഇഷ്ടനായികയായി മാറിയത് 1990 കളുടെ മധ്യത്തോടെയാണ്.

മധുരപ്പതിനേഴിന്റെ സൗന്ദര്യം തുളുമ്പുന്ന സ്വപ്ന സുന്ദരിക്ക് ഇന്ന് 43ാം പിറന്നാൾ . 1994 ലാണ് ലോകസുന്ദരി പട്ടം ഐശ്വര്യ റായിയെ തേടിയെത്തിയത്. ലോകസുന്ദരി എന്ന പട്ടത്തിൽ നിന്നും ആഷ് എത്തിയത് സിനിമ ലോകത്തേക്കായിരുന്നു. ലോകമെമ്പടാമുള്ള സിനിമാ ആരാധകരുടെ സ്വപ്നസുന്ദരിയായി ആയി ഐശ്വര്യ മാറി. ഐശ്വര്യയുടെ ആദ്യചിത്രം 1997 ൽ പുറത്തിറങ്ങിയ മണിരത്‌നം ഒരുക്കിയ മോഹൻലാൽ ചിത്രം ഇരുവരായിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെയായിരുന്നു ആഷ് ഹിന്ദി സിനിമാ ലോകത്തേക് എത്തിയത്.ഈ സിനിമയിലെ അഭിനയത്തിന് ആഷിന് ഫിലിം ഫെയർ പുരസ്‌കാരം സുന്ദരിയെ തേടിയെത്തിയിരുന്നു. പിന്നീട് പൂച്ചക്കണ്ണുള്ള സുന്ദരി നിരവധി സിനിമകളുടെ ഭാഗമായി മാറി.2002 ൽ സഞ്ജയ് ലീല ബെൻസാലിയുടെ ദേവദാസി എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം കരസ്ഥമാക്കി.
കൊമേഴ്യൽ സിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയത് തമിഴ് ചിത്രം ജീൻസായിരുന്നു. പിന്നീട് ഇംഗ്ലീഷ്, തമിഴ്, ബംഗാളി സിനിമകളുടെ ഭാഗമായി മാറി പൂച്ചക്കണ്ണുള്ള സുന്ദരി. 2009 ൽ രാജ്യം ഐശ്വര്യക്ക് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.

ബച്ചൻ കുടുംബത്തിന്റെ മരുമകൾ ആയപ്പോൾ ഐശ്വര്യ റായ് പിന്നീട് ഐശ്വര്യ റായ് ബച്ചൻ ആയി മാറി. വിവാഹത്തിനുശേഷം സിനിമകളുടെ എണ്ണം കുറച്ച് നല്ല കുടുംബിനിയായി മാറിയപ്പോഴും ആരാധകർ താരസുന്ദരിയെ മറന്നില്ല. ഇടയ്ക്ക് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.

Social Icons Share on Facebook Social Icons Share on Google +