ഷാര്‍ജ രാജ്യാന്തര പുസ്തക മേളക്ക് പ്രൗഢമായ ഗംഭീരമായ തുടക്കം

മുപ്പത്തിയാറാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളക്ക് പ്രൗഢമായ ഗംഭീരമായ രീതിയില്‍ തുടക്കം കുറിച്ചു. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം നിര്‍വഹിച്ചു.

പുസ്തക പ്രേമികള്‍ക് ഇനി അക്ഷരോത്സവത്തിന്റെ പത്തു നാളുകള്‍ സമ്മാനിച്ചാണ് , ഷാര്‍ജ പുസ്തക മേളയ്ക്ക് കൊടിയേറിയത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് അതോറിറ്റിയുടെ കീഴില്‍, ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ഈ മുപ്പത്തിയാറാമത് മേള. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം നിര്‍വഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയാണിതെന്ന് സംഘാടകര്‍ അറിയിച്ചു. 48 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറ്റി തൊണ്ണൂറ്റി എട്ടു അതിഥികള്‍ വിവിധ ദിവസങ്ങളിലായി പുസ്തക മേളയില്‍ എത്തുന്നുണ്ട്. അറിവിന്റെ മായാപ്രപഞ്ചത്തിലേക്കു പറന്നുയരാനുള്ള ചിറകുകള്‍ ആണ് പുസ്തകങ്ങള്‍ എന്ന സന്ദേശം, ഇത്തവണത്തെ ബുക്ക് ഫെയര്‍ മുന്നോട്ടു വെയ്ക്കുന്നു. ഇതോടൊപ്പം, ഹാള്‍ നമ്പര്‍ അഞ്ചില്‍, ഇന്ത്യന്‍ പുസ്തകങ്ങളുടെ നാല്പതിലധികം സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷവും ഡി സി ബുക്‌സ് ശക്തമായ സാന്നിധ്യമായി പങ്കെടുക്കുന്നു. ഇന്ത്യന്‍ പവലിയന്‍ നീരജ് അഗര്‍വാളും, വികാസ് സ്വരൂപും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു. ഡി സി ബുക്‌സ് സി ഇ ഒ – രവി ഡി സി , മോഹന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പടെ, കലാ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും വരുംദിവസങ്ങളില്‍ മേളയിലേക്ക് എത്തിച്ചേരും.

Social Icons Share on Facebook Social Icons Share on Google +