“ആസൂത്രിത കൊള്ളയും കവർച്ചയും” – നോട്ട് നിരോധനത്തെക്കുറിച്ച് ഡോ. മൻമോഹൻസിംഗിന്‍റെ ദീര്‍ഘവീക്ഷണം

2016 നവംബർ 24ന് മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻസിംഗ് നോട്ട് നിരോധനത്തെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പ്രസംഗം ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട വാക്കുകളായി ഇന്ത്യൻ ജനതയും സാമ്പത്തിക വിദഗ്ദ്ധരും കരുതുന്നു.

500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ആസൂത്രിത കൊള്ളയും കവർച്ചയുമാണെന്ന് വിശേഷിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നോട്ട് അസാധുവാക്കിയ നടപടി
ദീർഘകാലത്തേയ്ക്ക് പ്രയോജനപ്പെടും എന്ന് അവകാശപ്പെട്ടവരോട് അക്കാലത്തേയ്ക്ക് നാം ജീവിച്ചിരിക്കും എന്നുള്ളതിന് എന്താണുറപ്പെന്നും ചോദിച്ചു.

ആറ് മിനിറ്റ് നേരം നീണ്ട അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സാധാരണക്കാരനെ ഏറെ കഷ്ടപ്പെടുത്തിയ ഈ നടപടി ചരിത്രസ്മാരകമാകുമെന്ന് മൻമോഹൻസിംഗ് പറഞ്ഞു.  ജനങ്ങൾക്ക് രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടും.

ജനങ്ങളുടെ ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളാണ് ആവശ്യം സാമ്പത്തിക വളർച്ചാ നിരക്ക് രണ്ട് ശതമാനം കുറയും. ഈ നടപടിയുടെ അവസാനം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മൻമോഹൻസിംഗിന്റെ വാക്കുകൾ ഇന്ന് സത്യമായിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ ദുരന്തഫലം എന്നവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രാലയത്തിലെ സാമ്പത്തിക പണ്ഡിറ്റുമാർക്ക് പോലും ഇപ്പോഴും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്.

Social Icons Share on Facebook Social Icons Share on Google +