ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിലെ ഓൺ ലൈൻ ടിക്കറ്റ് വിൽപനക്ക് ഇന്ന് തുടക്കമാകും

ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിലെ ഓൺ ലൈൻ ടിക്കറ്റ് വിൽപനക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വിൽപന ആരംഭിക്കുന്നത്. www.bookmyshow.com വഴി ഓൺലൈനിലൂടെയും ബുക്ക് മൈഷോ ആപ്ലിക്കേഷനിലൂടെയുമാകും ടിക്കറ്റുകൾ ലഭ്യമാകുക. 17ന് വെള്ളിയാഴ്ച്ച കൊച്ചിയിൽ നടക്കുന്ന സീസണിലെ കേരള ബ്ലാസ്റ്റേഴ്-കൊൽക്കത്ത ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് മുതൽ ലഭ്യമാകുക. കലൂർ സ്റ്റേഡിയത്തിലാണ് മത്സരം.

Social Icons Share on Facebook Social Icons Share on Google +