ട്രാൻസ് ജെൻഡേഴ്‌സിനെ അംഗീകരിച്ച് ജർമ്മനി; സർട്ടിഫിക്കറ്റിൽ മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താം

ട്രാൻസ്‌ജെൻഡേഴ്‌സിനെ അംഗീകരിക്കാൻ ജർമനി തീരുമാനിച്ചു. സർട്ടിഫിക്കറ്റിലും മറ്റും മൂന്നാംലിംഗമെന്ന് രേഖപ്പെടുത്തണമെന്ന് ജർമനിയിലെ സമുന്നതി കോടതി ഉത്തരവിട്ടു. ഇതോടെ ട്രാൻസ്‌ജെൻഡേഴ്‌സിന് അംഗീകാരം നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ജർമനി മാറി.

ഒടുവിൽ ട്രാൻസ്ജൻഡേഴ്‌സിനെ അംഗീകരിക്കാൻ ജർമ്മനി തീരുമാനിച്ചു. ജർമ്മനിയിലെ സമുന്നതി കോടതിയാണ് ഉത്തരവിട്ടത്. സർട്ടിഫിക്കറ്റിലും മറ്റും രേഖകളിലും മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തണമെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. മൂന്നാംലിംഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവർത്തകരും ട്രാൻസ്‌ജെൻഡേഴ്‌സും കോടതി ഉത്തരവിനെ ചെറിയ വിപ്‌ളവം എന്ന് വിളിച്ച് ആഘോഷിച്ചു. ഇന്റർ, അല്ലെങ്കിൽ ഗവരിയസ് എന്ന് രേഖപ്പെടുത്താനാണ് ഉത്തരവ്. ഇതുവരെ മെയിൽ, ഫീമെയിൽ മാത്രമായിരുന്ന ലിംഗനിർണയ കോളത്തിൽ നൽകിയിരുന്നത്. ട്രാൻസ്‌ജെൻഡേഴ്‌സിന് അംഗീകാരം നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ജർമനി മാറി. തങ്ങളെയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി ട്രാൻസ്‌ജെൻഡേഴ്‌സ് നടത്തിയ പോരാട്ടത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമായാണ് ട്രാൻസ്‌ജെൻഡേഴ്‌സിന് കിട്ടിയ ഈ അംഗീകാരം.

Social Icons Share on Facebook Social Icons Share on Google +