ഇസ്രയേൽ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി രാജിവെച്ചു

ഇസ്രയേൽ അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേൽ രാജിവെച്ചു. ഇസ്രയേലി നേതാക്കളുമായി ആഗസ്തിൽ അനുമതിയില്ലാതെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞദിവസം പ്രീതി പട്ടേൽ പ്രധാനമന്ത്രിയോട് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശാസനയും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, സെപ്തംബറിലും ഇത്തരത്തിൽ രണ്ട് രഹസ്യകൂടിക്കാഴ്ച നടന്നെന്ന് വെളിപ്പെട്ടതോടെയാ പ്രീതി പട്ടേലിന്റെ നില പരുങ്ങലിലായത്. ഗോലാൻ കുന്നുകളിലെ ഇസ്രയേലി സൈനിക ആശുപത്രി പ്രീതി സന്ദർശിച്ചതായും വിവരം പുറത്തുവന്നു.

പ്രധാനമന്ത്രി തെരേസ മെയ് അറിയാതെയായിരുന്നു ഈ സന്ദർശനങ്ങളെല്ലാം. ഗോലാൻ കുന്നുകളിൽ പരിക്കേറ്റ സിറിയൻ അഭയാർഥികളുടെ ചികിത്സയ്‌ക്കെന്ന പേരിൽ ബ്രിട്ടീഷ് നികുതിപ്പണം ഇസ്രയേലി സൈന്യത്തിന് നൽകാനുള്ള തീരുമാനംപോലും പ്രീതി ഏകപക്ഷീയമായി എടുത്തു.

Topics:
Social Icons Share on Facebook Social Icons Share on Google +