177 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറച്ചു; 28 ശതമാനം ജിഎസ്ടി ഇനി 50 ഇനങ്ങള്‍ക്ക് മാത്രം

177 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്നും ഒഴിവാക്കി. ഗുവാഹത്തിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഇരുപത്തിമൂന്നാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി വെറും 50 ഇനങ്ങള്‍ക്ക് മാത്രമാണ് ഇനി ഉണ്ടാവുക.ചോക്കലേറ്റ്, ചൂയിംഗം, ഷാംപു, ഡിയോഡ്രന്റ്, ഷൂ പോളിഷിംഗ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നികുതി 18 ശതമാനമായി കുറയും. പെയിന്റ്, സിമന്റ്, വാഷിംഗ് മെഷീന്‍, എസി എന്നിവയുടെ നികുതി 28 ശതമാനമായിരിക്കും.

Social Icons Share on Facebook Social Icons Share on Google +