ആസിയാൻ സമ്മേളനത്തിനായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യാ സമ്മേളനത്തിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ. നാളെ മുതലാണ് ആസിയാൻ സമ്മേളനം. ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം ഫിലിപ്പീൻസിലുണ്ടാകും. സമ്മേളനത്തിനിടെ ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മനില വേദിയാകുമെന്നും സൂചനകളുണ്ട്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേർട്ടുമായും മോദി ചർച്ച നടത്തും.

Social Icons Share on Facebook Social Icons Share on Google +