ട്രംപ് സമാധാനത്തിന്റെ അന്തകനെന്ന് ഉത്തരകൊറിയ

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സമാധാനത്തിൻറെ അന്തകനാണെന്ന് ഉത്തരകൊറിയ. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് ഉത്തരകൊറിയ ട്രംപിനെ പ്രകോപിപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.

ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണകൊറിയൻ സന്ദർശനത്തിലൂടെ താൻ സമാധാനത്തിന്റെ അന്തകനാണെന്ന് ട്രംപ് തെളിയിച്ചുവെന്നും അദ്ദേഹം ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള എല്ലാ പ്രവൃത്തികളും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി.

നാല് ദിവസത്തെ സംയുക്ത സൈനിക പരിശീലനമാണ് ദക്ഷിണകൊറിയയുടെ കിഴക്കൻ തീരത്ത് അമേരിക്ക-ദക്ഷിണ കൊറിയ സൈനിക ഉദ്യോഗസ്ഥർ നടത്തുന്നത്. ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനപരമായ ഏത് നടപടിയേയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് സൈനിക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +